കഴിഞ്ഞ പത്ത് വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ലോകം ഇപ്പോള്‍ കടന്നുപോകുന്നത് ഏറ്റവും അശാന്തമായ കാലഘട്ടത്തിലൂടെ. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് (ജി.പി.ഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇക്കുറി 0.27 ശതമാനമായി ലോക സമാധാനനില താഴ്ന്നു. പഠനം നടത്തിയ 163 രാജ്യങ്ങളില്‍ 92 രാജ്യങ്ങളിലും സമാധാനം കുറഞ്ഞു വരികയാണ്.
രാജ്യാന്തര തലത്തിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും, ആഭ്യന്തര കലഹങ്ങളും, സമൂഹത്തില്‍ ഒരു പൗരന്‍ എത്രത്തോളം സുരക്ഷിതത്വവും അനുഭവിക്കുന്നുണ്ട് എന്നീ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജി.പി.ഐ പഠനം നടത്തിയത്.