Skip to main content
Ad Image

Royal-Enfield-Classic-500-Pegasus

റോയല്‍ എന്‍ഫീല്‍ഡിന്റെ ലിമിറ്റഡ് എഡിഷന്‍ വാഹനമായ 'ക്ലാസിക് 500 പെഗസസ്' ഈ മാസം മുപ്പതിന് ഇന്ത്യന്‍ വിപണിയില്‍. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന 'ഫ്‌ളയിങ് ഫ്‌ളീ'യില്‍ നിന്ന് പ്രചോദമുണള്‍ക്കൊണ്ടാണ് 'ക്ലാസിക് 500 പെഗസസി'നെ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.

 

ഷോറൂമുകള്‍ മുഖേനയാവില്ല 'ക്ലാസിക് 500 പെഗസസി'ന്റെ വില്‍പ്പന. പകരം 'ഹിമാലയന്‍ സ്ലീറ്റ്' മാതൃകയില്‍ ഓണ്‍ലൈന്‍ വഴിയാകും വിപണനം. കഴിഞ്ഞ ആഴ്ച ബ്രിട്ടന്‍ വിപണിയിലെത്തിയ 'പെഗസസി'ന് 4,999 പൗണ്ട്(ഏകദേശം 4.53 ലക്ഷം രൂപ) ആയിരുന്നു വില.

 

Royal-Enfield-Classic-500-Pegasus

 

സര്‍വീസ് ബ്രൗണ്‍ ഒലീവ് ഡ്രാബ് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. എന്നാല്‍ ഇന്ത്യയില്‍ ഒലീവ് ഗ്രീന്‍ നിറം സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ ഒലീവ് ഡ്രാബ് ഗ്രീന്‍ ഇവിടെ വില്‍പ്പനയ്‌ക്കെത്തില്ല. 'ക്ലാസിക്കി'ലെ 499 സി സി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് പെഗസസിലും ഉപയോഗിച്ചിരിക്കുന്നത്.

 

Ad Image