Skip to main content
Ad Image

dosa

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ തങ്ങളുടെ സമ്മദിദാന അവകാശം വിനിയോഗിച്ചവര്‍ക്ക് സൗജന്യമായി ദോശയും ചായും നല്‍കി ഹോട്ടലുടമ. ബംഗളുരുവിലെ നിസാഗ്ര ഹോട്ടലിലാണ് വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് ദോശ ഫ്രീയായി കെടുക്കുന്നത്. വോട്ട് ചെയ്യുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ ഈ ഉദ്യമം പ്രത്യേകിച്ച് പുതുതലമുറയെ, ഹോട്ടലുടമയായ വിശ്വേശ്വരയ്യര്‍ പറഞ്ഞു.

 

ദോശയ്ക്കും ചായയ്ക്കും മാത്രമല്ല ഓഫര്‍ മറ്റ് എല്ലാ വിഭവങ്ങള്‍ക്കും വിലക്കുറവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഒരു നിബന്ധന മാത്രമേ ഉള്ളൂ വോട്ട് രേഖപ്പെടുത്തിയെന്ന് സാക്ഷ്യപ്പെടുത്തണം, അതിനായി തിരിച്ചറിയല്‍ കാര്‍ഡും മഷിയടയാളവും കാണിക്കണം.

 

Tags
Ad Image