Skip to main content
Ad Image

solio

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ പുതിയ പതിപ്പ് ഇന്ത്യയിലേക്കെത്തുന്നു. രൂപത്തിലും കരുത്തിലും വലിയമാറ്റങ്ങളുമായിട്ടാണ് പുതിയ പതിപ്പ് വരുന്നത്. സോളിയോ എന്നു പേരിട്ടിരിക്കുന്ന ഈ സെവന്‍സീറ്റര്‍ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.

 

solio

വാഹനത്തിന്റെ നിര്‍മാണം ഈ വര്‍ഷം സെപ്റ്റംബറോടെ ആരംഭിക്കും എന്നാണ് സൂചന. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മോഡലിനേക്കള്‍ നീളമേറിയ വീല്‍ ബേസാണ് പുതിയ പതിപ്പിന്.

 

solio

നേരത്തെ ഇന്തോനേഷ്യയില്‍ ഈ വാഹത്തെ കമ്പനി അവതരിപ്പിച്ചിരുന്നു, ജപ്പാനിലും വാഹനത്തിന്റെ ഫൈവ്‌സീറ്റര്‍ പതിപ്പ് വില്‍പ്പനയിലുണ്ട്. 90 ബിഎച്ച്പി കരുത്തും 118 എന്‍എം ടോര്‍ക്കും നല്‍കുന്ന  എഞ്ചിനാണ് വാഹനത്തില്‍. മാര്‍ക്കറ്റില്‍ എര്‍ട്ടികക്ക് തഴെ വാഹനത്തെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

 

 

Ad Image