Skip to main content
Ad Image

Toyota, land cruiser prado

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ആഡംബരത്തിന്റെയും സാഹസികതയുടെയും പ്രതീകമായ പ്രാഡോ എന്നും വാഹന പ്രേമികളുടെ താരമാണ്. കാര്യമായ മാറ്റങ്ങളോടെ പുറത്തിറക്കിയിരിക്കുന്ന പുതിയ പതിപ്പിന് 92.60 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

 

Toyota, land cruiser prado

വാഹനത്തിന്റെ മുന്‍ വശത്തു തന്നെ മാറ്റങ്ങള്‍ പ്രകടമാണ്. ഗ്രില്‍ , ഹെഡ്‌ലാംപുകള്‍, ബോണറ്റ്, ബമ്പര്‍ എന്നിവയെല്ലാം പുതി ശൈലിയിലാണ്. പഴയ തലമുറയെക്കാള്‍ 60 മില്ലീ മീറ്റര്‍ നീളം അധികമുണ്ട്. പുതിയ ഡാഷ്‌ബോര്‍ഡ് സ്റ്റിയറിങ് വീല്‍, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ 4.2 ഇഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, എട്ടിഞ്ച് സ്‌ക്രീനുള്ള ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിലെ പ്രധാന പുതുമകള്‍.

 

സുരക്ഷയുടെ കാര്യത്തിലും എടുത്തു പറയേണ്ട മാറ്റങ്ങള്‍ ഉണ്ട്. ഏഴ് എയര്‍ബാഗുകള്‍, മള്‍ട്ടി ടെറെയ്ന്‍ എ.ബി.എസ്, ഇ.ബി.ഡി, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ആക്ടിവ് ഹെഡ് റെസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് ഡൗണ്‍ ഹില്‍ അസിസ്റ്റ് എന്നിവ ഇതില്‍ പെടുന്നു.മൂന്ന് ലിറ്റര്‍, നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

 

Ad Image