സ്വീഡിഷ് കമ്പനിയായ ഹസെല്‍ബ്ലാഡ് 400 മെഗാപിക്‌സല്‍ ക്ലാരിറ്റിയുള്ള ക്യാമറ അവതരിപ്പിച്ചു. H6D-400C MS എന്നാണ് ഈ മള്‍ട്ടി ഷോട്ട് ക്യാമറയുടെ പേര്. ഈ ക്യാമറ ഉപയോഗിച്ചെടുക്കുന്ന ഒരു ചിത്രത്തിന് രണ്ടര ജി.ബിയോളം വലുപ്പമുണ്ടാകും.
മൂന്ന് ഇഞ്ച് ടച്ച് ഡിസ്‌പ്ലേയും, പകര്‍ത്തുന്ന ചിത്രങ്ങളുടെ വലുപ്പം കൂടുതലായതിനാല്‍, അപ്പപ്പോള്‍ തന്നെ കമ്പ്യൂട്ടറിലേക്ക് മാറ്റുന്നതിന് വേണ്ടി യു.എസ്.ബി 3.0 കണക്ടിവിറ്റിയും ക്യാമറയിലുണ്ട്.47,995 ഡോളറാണ് ഇതിന്റെ വില, ഏകദേശം 30 ലക്ഷം രൂപ.