ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാറായ ടിഗോറിന്റെ ഉല്‍പാദനം ഗുജറാത്തില്‍ ആരംഭിച്ചു. 10,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ മോട്ടോഴ്‌സിന് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ (EESL) നിന്ന് ലഭിച്ചിരുനന്നു.ഇവര്‍ക്കു വേണ്ടി ആദ്യ ഘട്ടത്തില്‍ 250 കാറുകളായിരിക്കും ടാറ്റ നിര്‍മിച്ചു നല്‍കുക.
2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായാണ് ടാറ്റക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. പരമാവധി 40 ബിഎച്ച്പി കരുത്താകും ടിഗോറിനുണ്ടാവുക. 1516 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. കാറില്‍ അഞ്ച് പേര്‍ക്ക് യാത്രചെയ്യാനാകും.ഒറ്റ ചാര്‍ജിംഗില്‍ 120-150 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുമെന്നാണ് സൂചന.