പ്രമുഖ വാഹന നിര്‍മ്മാണക്കമ്പനിയായ ടൊയോട്ടയുടെ പുതിയ ഡ്രൈവറില്ലാ കാറായ 'ലെക്സസ് എല്‍ എസില്‍' രണ്ട് സ്റ്റിയറിംഗുങ്ങുകള് ഉണ്ടാകും. കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു സ്റ്റിയറിംഗ് വാഹനം സ്വയം നിയന്ത്രക്കുന്നതും രണ്ടാമത്തേത് എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാല്‍ വാഹനത്തിലുള്ളവര്‍ക്ക് ഉപയോഗിക്കാനുമാണ്, യുണീക്ക് ഡുവല്‍ കോക്പിറ്റ് കോണ്ഫിഗറേഷന് എന്നാണ് ഈ സംവിധാനത്തിന്റെ പേര്.
അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ലുമിനറിന്റെ ലേസര്‍ സെന്‍സറുകളും ക്യാമറകളും ഉപയോഗിച്ചാണ് ഡ്രൈവറില്ലാ കാര്‍ നിര്‍മ്മിക്കുന്നത്.