എന്‍.സി.പി മുന്നണി മാറ്റവുമായി സംബന്ധിച്ച് ഒരുപാട് നാളുകളായി നിലനിന്നിരുന്ന ചര്‍ച്ചകള്‍ക്ക് അവസാനം ആയിരിക്കുന്നു. മാണി സി കാപ്പന് എം.എല്‍.എ എല്‍.ഡി.എഫ് വിട്ടു. യു.ഡി.എഫില്‍ ഘടകകക്ഷിയാകുമെന്നും എന്‍.സി.പി കേന്ദ്രനേതൃത്വം വൈകിട്ട് തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് വിവരം. ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളില്‍ ഒമ്പതുപേരും തന്നോടൊപ്പം യു.ഡി.എഫിലേക്ക് വരുമെന്ന് കാപ്പന് പറഞ്ഞു. ഇവരും നാളത്തെ ഐശ്വര്യ കേരള യാത്രയുടെ ഭാഗമാവും.
എല്‍.ഡി.എഫ് കാണിച്ചത് നീതികേടാണെന്നും പാലായില്‍ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നും വന്‍ ഭൂരിപക്ഷത്തോടെ തന്നെ ജയിക്കുമെന്നുമാണ് കാപ്പന് പറയുന്നത്. പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി മികച്ച പിന്തുണ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.