സി.പി.എം. എം.എല്‍.എ. എം.സ്വരാജ് സ്വന്തം തട്ടകമായ തൃപ്പൂണിത്തുറയില്‍ നിന്ന് ഇത്തവണ മത്സരിക്കാനിടയില്ലെന്ന് സൂചന. പാര്‍ലമെന്ററി രംഗത്തുണ്ടാവില്ലെന്നാണ് സൂചന. അഥവാ മത്സരിക്കേണ്ടി വന്നാല്‍ പൊന്നാനിയിലേക്കു മാറിയേക്കാം. നിലവില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് പൊന്നാനി. വിവാദങ്ങളില്‍ കുടുങ്ങി നില്‍ക്കുന്ന ശ്രീരാമകൃഷ്ണനെ ഇത്തവണ മത്സരിപ്പിക്കില്ല.
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറയില്‍ മേജര്‍ രവി മത്സരിച്ചേക്കുമെന്ന വിവരവും പുറത്തു വരുന്നുണ്ട്. സംഘ പരിവാര്‍ സഹയാത്രികനായിരുന്ന രവി രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ യാത്രയില്‍ പങ്കെടുത്തത് ഇതിന്റെ മുന്നോടിയായാണ് നിരീക്ഷണം.
അടുത്ത കാലത്ത് സംസ്ഥാനത്തെ ബി.ജെ.പി.നേതാക്കളെ മേജര്‍ രവി നിശിതമായി വിമര്‍ശിച്ചിരുന്നു. മേജര്‍ രവി യിലൂടെ ബി.ജെ.പി.ക്കുള്ളില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. ഹിന്ദുക്കള്‍ക്ക് മേല്‍ക്കൈയുള്ള തൃപ്പൂണിത്തുറയില്‍ മേജര്‍ രവിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ബി.ജെ.പി. വോട്ടുകളും സമാഹരിക്കാമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടല്‍