Skip to main content

സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്നും ജോസ് കെ മാണി വിഭാഗത്തിന് മുന്നറിയിപ്പുമായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. വോട്ട് ചെയ്തില്ലെങ്കില്‍ നാളെ തന്നെ മുന്നണി യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി. 

എന്നാല്‍ യു.ഡി.എഫ് അന്ത്യശാസനം ജോസ് കെ മാണി തള്ളി. യു.ഡി.എഫ് കണ്‍വീനര്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും ജോസ് കെ മാണി പ്രതികരിച്ചു. സഭയില്‍ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അത് തന്നെയായിരിക്കും നിലപാടെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.