Skip to main content
Kasaragod

പെരിയ ഇരട്ടകൊലപാതക കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് കണ്ടെത്തിയ പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പോലീസ് മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്നും പീതാംബരന്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും പീതാംബരന്‍ കോടതിയില്‍ ആരോപിച്ചു.

 

കൃപേഷിനെ താന്‍ വെട്ടിയെന്ന് പീതാംബരന്‍ നേരത്തെ അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍ കോടതിയിലെ പീതാംബരന്റെ മലക്കം മറിച്ചില്‍ അന്വേഷണ സംഘത്തിന് തലവേദനയാകും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പീതാംബരന്‍ അടക്കമുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. പീതാംബരനേയും രണ്ടാം പ്രതിയായ സജി സി.ജോര്‍ജിനേയും ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.