വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ കയ്യിലുണ്ടെന്നുകരുതി വിശ്വാസം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വന്നാലും നടക്കില്ല. ആചാരവും അനാചാരവും എന്തെന്നറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. പത്മനാഭന്റെ 142 ാമത് ജന്മദിനാഘോഷ ചടങ്ങിലാണ് മുഖ്യമന്തിക്കെതിരെ സുകുമാരന്‍ നായരുടെ രൂക്ഷ വിമര്‍ശനം.
എന്‍എസ്എസ് മന്നത്തിന്റെ പാതയിലല്ല എന്നുപറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. എന്‍എസ്എസ് അംഗങ്ങള്‍ക്ക് ഏതുരാഷ്ട്രീയവും സ്വീകരിക്കാം. സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആരെയും അനുവദിക്കില്ല. ശബരിമല വിഷയത്തില്‍ പ്രതികരിച്ചത് എല്ലാവര്ക്കും വേണ്ടിയാണ്. സുകുമാരന്‍ നായര്‍ പറഞ്ഞു.