യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവച്ചു. കെ.പി.സി.സി നേതൃത്വത്തെ ഇമെയിലിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ സുധീരന്‍ ശക്തമായ നിലപാടെടുക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാജിയുണ്ടായിരിക്കുന്നത്.
താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജി വക്കാന്‍ നിര്‍ബന്ധിതനായത് ഗ്രൂപ്പുകളുടെ അതിപ്രസരം മൂലമാണെന്നും ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയില്‍ നിന്നും കടുത്ത നിസ്സഹകരണമാണ് താന്‍ നേരിട്ടത് എന്ന് തുടങ്ങിയ ഗുരുതരമായ അരോപണങ്ങളും സുധീരന്‍ ഉന്നയിച്ചിരുന്നു.