Kasaragod
മഞ്ചേശ്വരത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്നുവയസുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പൊസോട്ട് പരേതനായ കെ.ടി അബൂബക്കറിന്റെ മക്കളായ ആമിന (50), സഹോദരി ആയിഷ (40) മൂന്ന് വയസുള്ള മകന്‍ താമില്‍ എന്നിവരാണ് മരിച്ചത്.
കാസര്‍കോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിന്‍ കടന്നുപോയ ഉടനെ ഇവര്‍ പാളം മുറിച്ചു കടക്കുകയായിരുന്നു. ഈ ട്രെയിനിന്റെ ശബ്ദത്തിനിടെ തൊട്ടടുത്ത ട്രാക്കിലൂടെ മംഗളൂരു ഭാഗത്തു നിന്ന് എഞ്ചിന്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടില്ല. അതാണ് അപകടത്തിന് ഇടയാക്കിയത്.