Skip to main content

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍. ഖാസിം സുലൈമാനിക്കെതിരെ നടന്ന ആക്രമണത്തില്‍ ട്രംപിനും മുപ്പതോളം പേര്‍ക്കും എതിരെയാണ് കേസ്. ജനുവരി മൂന്നിന് ഖാസിം സുലൈമാനിക്കെതിരെ നടന്ന ആക്രമണത്തില്‍ ട്രംപിനും മറ്റ് 30 പേര്‍ക്കും പങ്കുണ്ടെന്നാണ് ടെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ക്വാസിമര്‍ ആരോപിക്കുന്നത്. തീവ്രവാദം, കൊലപാതകക്കുറ്റം എന്നിവയാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.

ട്രംപിനും മറ്റ് 30 പേര്‍ക്കുമെതിരായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണമെന്നാണ് ഇന്റര്‍പോളിനോട് ഇറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്റര്‍പോളിന്റെ ഏറ്റവും ഉയര്‍ന്ന തിരച്ചില്‍ വാറന്റാണ് റെഡ് നോട്ടീസ്.

ട്രംപിനൊപ്പം കുറ്റം ചുമത്തിയ മറ്റ് 30 പേരുടെ പേര് വിശദമാക്കാന്‍ ടെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ തയ്യാറായിട്ടില്ലെന്നാണ് ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്റെ ഭരണം അവസാനിക്കുന്നതിന് പിന്നാലെ കേസിലെ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അലി അല്‍ക്വാസിമര്‍ വിശദമാക്കുന്നു. ബാഗ്ദാദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപം ആളില്ലാവിമാനം നടത്തിയ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. 

Tags