രാജസ്ഥാനിലെ ജെയ്സാല്‍മറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് മുതല്‍ ആറ് വര്‍ഷമായി മോദി സെനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. 'സിയാച്ചിനില്‍ ദീപാവലി ആഘോഷിച്ചതിന് തനിക്കെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, സൈനികരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു', ഓരോ ഇന്ത്യക്കാരുടെയും പേരില്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദീപാവലി ആശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.
രാജ്യസുരക്ഷയാണ് സര്‍ക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്നും മോദി പറഞ്ഞു. ലോഗെവാലയില് ഇന്ത്യന്‍ സൈന്യം വലിയ ശൗര്യം പ്രകടിപ്പിച്ചു. പാകിസ്ഥാന് സൈന്യം തക്ക മറുപടിയാണ് നല്‍കിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എം.എം നരവണെ ബി.എസ്.എഫ് മേധാവി ജനറല്‍ രാകേഷ് അസ്താന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം ജയ്സാല്‍മര്‍ സന്ദര്‍ശിച്ചു.