കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 3074 ആയി. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം പുതിയ കൊവിഡ് ബാധിതരാണ് രാജ്യത്ത് ഉണ്ടായത്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയോടെ തന്നെ സ്ഥിതി കൈകാര്യം ചെയ്യണമെന്ന വിലയിരുത്തലും ആരോഗ്യമന്ത്രാലയം പങ്കുവയ്ക്കുന്നുണ്ട്. രാജ്യത്ത് ആകെ മരണം 77 ആയി. 267 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
ലോക്ക്ഡൗണ്‍ നീട്ടണോ എന്ന കാര്യത്തില്‍ തീരുമാനം ഇടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായ വിലയിരുത്തല്‍ യോഗങ്ങള്‍ വരും ദിവസങ്ങളില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഏപ്രില്‍ 10 വരെയുള്ള രോഗവ്യാപന സാഹചര്യം വിലയിരുത്തി ആയിരിക്കും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനം ഇടുക്കുക എന്നാണ് ലഭിക്കുന്ന വിവരം.
ലോക്ക്ഡൗണ്‍ തുടരുന്നുണ്ടെങ്കില്‍ അതെങ്ങനെ, ഇളവ് വരുത്തുകയാണെങ്കില്‍ രോഗവ്യാപനം തടയാന്‍ എന്തൊക്കെ മുന്‍കരുതലും മുന്നൊരുക്കങ്ങളും നടത്തണം തുടങ്ങിയ വിശദമായ ചര്‍ച്ചകളാണ് വരാനിരിക്കുന്നത്.