പരീക്ഷ പേ ചര്‍ച്ച 2020ന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളുമായി സംവാദം നടത്തി. ദില്ലിയിലെ തല്‍കടോര സ്റ്റേഡിയത്തില്‍ വച്ചാണ് ചര്‍ച്ച നടത്തിയത്. പരീക്ഷാ ഭയം, പരീക്ഷ സമ്മര്‍ദ്ദം എന്നീ വിഷയങ്ങളിലാണ് ആശയവിനിമയം നടത്തിയത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തില്‍ അധികം കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്.
കുട്ടികള്‍ക്ക് ഞാന്‍ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടായി. അതുകൊണ്ട് തന്നെ രക്ഷിതാക്കളോടും സഹോദരങ്ങളോടും ചോദിക്കുന്നത് പോലെ അവര്‍ എന്നോടും ചോദ്യങ്ങള്‍ ചോദിച്ചു എന്നും പരിപാടികള്‍ വിജയമാണെന്നാണ് കുട്ടികളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.