പത്ത് വര്‍ഷം മുന്‍പ് ഇവിടെ നിന്ന് ടെലെഗ്രാമും ടെലിഫോണും ക്കെമാറി അതിനുപകരം ഇ മെയിലും മൊബൈല്‍ ഫോണും ഒക്കെ വരുമെന്ന് പറഞ്ഞപ്പോള്‍ മിക്കവാറും പേര് അത് വിശ്വസിച്ചില്ലഎന്നാല് ഇന്നത്തെ സാഹചര്യമൊന്നു ഓര്‍ത്തുനോക്കിയേ . വേണമെങ്കിലും കൊണ്ട് നടക്കാവുന്ന, ശബ്ദ,,ചത്ര സന്ദേശങ്ങള്‍ വരെ കൈമാറുവാന്‍ സാധിക്കുമെന്നും കാറിനേയും വീട്ടുപകരണങ്ങളെ വരെ നിയന്ത്രിക്കാനാവുന്ന, ശബ്ദം കൊണ്ടും ആംഗ്യങ്ങള്‍ കൊണ്ടും കാര്യങ്ങള്‍ ചെയ്യിക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു ഇന്നത്തെ സ്മാര്‍ട് ഫോണുകളും മറ്റു ഗാഡ്ജറ്റുകളും.
പക്ഷെ, ഇവയുടെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നാണ് പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഗൂഗിള്‍, ആപ്പിള്‍, സാംസങ് കമ്പനികള്‍ പറയുന്നത്. സക്കര്‍ബര്‍ഗിന്റെ പ്രവചനവും ഇതുതന്നെ. ഇന്നത്തെ ടെക്നോളജി ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുറകെ ആണ്. മനുഷ്യന്റെ ചിന്തയനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍. ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില്‍ ഒരു പത്ത് വര്‍ഷത്തിനപ്പുറം ഒന്നു ചിന്തിച്ചു നോക്കൂ.
സാങ്കേതിക വിദ്യയുടെ തുടക്കകാലത്തില്‍ കമ്പ്യൂട്ടര്‍ കണ്ടുപിടിക്കപ്പെട്ടപ്പോള്‍ അതിന്റെ വലിപ്പം ഒരു ഇരുനില കെട്ടിടത്തോളമായിരുന്നു. എന്നാല്‍ ഇന്ന് അത് ചെറുതായി കൈവെള്ളയില്‍ ഒതുങ്ങുന്നു. നിലവിലെ സാങ്കേതികവിദ്യയുടെ നില വെച്ച് നോക്കുകയാണെങ്കില്‍ പത്തു വര്‍ഷത്തിനപ്പുറം ഒരു ചെറിയ ചിപ്പ് മനുഷ്യനോട് ചേര്‍ത്ത് വെയ്ക്കും. പിന്നെ നമ്മുടെ കണ്മുന്പില് തെളിയുന്നത് ഒരു വെര്‍ച്വല്‍ സ്ക്രീന്‍ ആയിരിക്കും. ഇന്നത്തെ ഉപകരണങ്ങള്‍ മനുഷ്യചിന്തക്ക് അനുസരിച്ച് ആണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അന്നത്തെ മനുഷ്യചിന്തയെ നിയന്ത്രിക്കുന്നതായി മാറിയേക്കാം. ആ ഒരൊറ്റ ചിപ്പിലൂടെ നമ്മള് ഇന്ന് മൊബൈലുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തികളും സാധ്യമാകും.