മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വീണ്ടും ഇന്ത്യൻ ടീമിലെത്തി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി -20 ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 22 ന് കട്ടക്കിലാണ് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിനെ കൂടാതെ മനീഷ് പാണ്ഡെ, അക്ഷർ പട്ടേൽ, കരൺ ശർമ്മ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ട്വന്റി -20 ടീം: മഹേന്ദ്ര സിംങ് ധോണി (ക്യാപ്റ്റൻ), ശിഖർധവാൻ, അജങ്ക്യ രഹാനെ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, സറ്റുവർട്ട് ബിന്നി, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ , കരൺ ശർമ്മ, ബുവനേശ്വർ കുമാർ, മൂഹമ്മദ് ഷാമി, സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, ഉമേഷ് യാദവ്.