Skip to main content
കൊച്ചി

jawaharlal nehru stadium

 

ഇന്ത്യയും വെസ്റ്റ്‌ ഇന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് കൊച്ചിയേയും വേദിയായി ബി.സി.സി.ഐ പ്രഖ്യാപിച്ചു. എന്നാല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ മത്സരങ്ങളുടെ അതേസമയത്താണ് ക്രിക്കറ്റ്  പരമ്പരയും എന്നതിനാല്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നത് ബുദ്ധിമുട്ടാകും.

 

ഒക്ടോബര്‍ ഏഴു മുതല്‍ നവംബര്‍ 15 വരെയാണ്‌ അഞ്ചു മത്സരങ്ങളുള്ള ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര. കൊല്‍ക്കത്ത, വിശാഖപട്ടണം, കട്ടക്ക്‌, ധര്‍മ്മശാല എന്നിവയാണ് മറ്റ് വേദികള്‍. എത്രാമത്തെ മത്സരമാണ് കൊച്ചിയില്‍ നടക്കുക എന്ന് തീരുമാനിച്ചിട്ടില്ല.

 

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരക്രമം തിങ്കളാഴ്ചയാണ് പുറത്തിറക്കുക. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 15 വരെ മത്സരങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൌണ്ടാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം. ഫുട്ബാള്‍ മത്സരങ്ങള്‍ക്കായി മൈതാനം ഒരുക്കുന്ന ജോലികള്‍ ഇവിടെ പുരോഗമിക്കുകയാണ്. ഡിസംബര്‍ വരെ മൈതാനം മുന്‍കൂട്ടി ഉറപ്പാക്കിയതാണെന്നും കേരള ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.