Skip to main content
Ad Image
കോഴിക്കോട്

pinarayi vijayanസി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളാ രക്ഷാമാര്‍ച്ചിന് ബുധനാഴ്ച കോഴിക്കോട് സമാപനമായി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

 

ഫെബ്രുവരി ഒന്നിന് ആലപ്പുഴയിലാണ് കേരള രക്ഷാ മാര്‍ച്ച് ആരംഭിച്ചത്. 26 ദിവസംകൊണ്ട് 14 ജില്ലകളിലെ 126 സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം പൂര്‍ത്തിയാക്കിയാണ് മാര്‍ച്ച് സമാപിക്കുന്നത്. മത നിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പിണറായിയുടെ യാത്ര.

 

പാര്‍ട്ടിയുടെ കരുത്ത് വിളിച്ചറിയിക്കാനായി വിപുലമായ ഒരുക്കങ്ങളാണ് പാര്‍ട്ടി നടത്തിയരിക്കുന്നത്. ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. പിണറായി വിജയനോടൊപ്പം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവന്‍, ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി ഗോവിന്ദന്‍, എളമരം കരീം, എ.കെ ബാലന്‍, ബേബീ ജോണ്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു.

Ad Image