ന്യൂഡൽഹി
സൂര്യനെല്ലി പീഡന കേസിൽ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യനെതിരെ ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസുമായി യാതൊരു ബന്ധവും ഇല്ലാത്തവര്‍ കോടതിയെ സമീപിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.
കേസിലെ മുഖ്യ പ്രതി അഡ്വ. ധർമരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെ പ്രതി ചേർക്കണമെന്നായിരുന്നു നന്ദകുമാറിന്റെ ആവശ്യം. നന്ദകുമാറിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കുകയാണ് വേണ്ടെതെന്നും കോടതി വ്യക്തമാക്കി. നന്ദകുമാറിനെ കക്ഷി ചേര്‍ക്കുന്നതില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് എതിർപ്പുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.