Skip to main content
എറണാകുളം

പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്കെതിരെ വധശ്രമത്തിന് കേസ്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ്സെടുത്തത്. 1998-ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി.പരമേശ്വരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് എറണാകുളം അഡീഷണല്‍സി.ജെ.എം കോടതിയുടെ നിര്‍ദേശപ്രകാരം കേസ്സെടുത്തിട്ടുള്ളത്. മാറാട് കമ്മീഷന്‍ തെളിവെടുപ്പിന്റെ ഭാഗമായി ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തത്.

 

കേസില്‍ മദനി ഒന്നാം പ്രതിയും പി.ഡി.പി പ്രവര്‍ത്തകനായ മുഹമ്മദ് അഷ്റഫ് രണ്ടാം പ്രതിയുമാണ്. പി. പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ മദനി മാറാട് സ്വദേശിയായ അഷറഫ് എന്നയാളെ ചുമതലപ്പെടുത്തി എന്നായിരുന്നു മൊഴി. കേസ് രെജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല.

 

ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുകയാണ് മദനി ഇപ്പോള്‍.