Skip to main content
മുംബൈ

icc world cup 2015

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15-അംഗ ഇന്ത്യാ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 2011 ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയും ടൂര്‍ണമെന്റിന്റെ താരവുമായിരുന്ന യുവരാജ് സിങ്ങിന് ഇത്തവണ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്ത രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹേന്ദ്ര സിങ്ങ് ധോണിയാണ് ക്യാപ്റ്റന്‍.

 

ടീം: എം.എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, വിരാട് കോഹ്ലി, അമ്പാട്ടി റായ്ഡു, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ, മൊഹമ്മദ് ഷമി, സ്റ്റുവര്‍ട്ട് ബിന്നി, ഉമേഷ്‌ യാദവ്.

 

ആസ്ത്രേലിയയിലും ന്യൂസിലാന്‍ഡിലുമായി നടക്കുന്ന ഐ.സി.സി ലോകകപ്പ് മത്സരങ്ങള്‍ ഫെബ്രുവരി 24-നാണ് ആരംഭിക്കുക. കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇന്ത്യയുടെ ആദ്യമത്സരം പിറ്റേദിവസം പാകിസ്ഥാനുമായാണ്.