Skip to main content

വാരാണസിയില്‍ നിന്ന്‍ കൊളംബോയിലേക്ക് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പതിനാലാമത് അന്താരാഷ്ട്ര വെസക് (ബുദ്ധപൂര്‍ണ്ണിമ) ദിനാഘോഷത്തില്‍ പങ്കെടുക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യ ശ്രീലങ്കയുടെ സുഹൃത്തായി തുടരുമെന്നും ദ്വീപുരാഷ്ട്രത്തിന്റെ വികസനത്തില്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.

 

ഇരുരാജ്യങ്ങളും പങ്കുവെക്കുന്ന ബുദ്ധിസത്തിന്റെ പൈതൃകം ആഘോഷിക്കാനുള്ള വേളയാണ് ഈ ദിനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് രാഷ്ട്രങ്ങളുടെ ഭരണത്തിലും സംസ്കാരത്തിലും തത്വചിന്തയിലും ബുദ്ധിസത്തിന്റെയും അതിന്റെ വിവിധ ധാരകളുടെയും ആഴത്തിലുണ്ടെന്നും മോദി നിരീക്ഷിച്ചു.