ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമുകളുടെ ക്യാപ്ടന്‍ സ്ഥാനം മഹേന്ദ്ര സിങ്ങ് ധോണി ഒഴിഞ്ഞു. ഏകദിന, ടി20 ടീമുകളുടെ നായകപദവി ഒഴിയാന്‍ ധോണി ആഗ്രഹിക്കുന്നതായി ബി.സി.സി.ഐ ആണ് ബുധനാഴ്ച വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന-ടി20 പരമ്പരയ്ക്കുള്ള ടീമില്‍ തുടരാന്‍ ധോണി സന്നദ്ധനാണെന്നും ഇത് സെലക്ഷന്‍ സമിതിയെ അറിയിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
രാഹുല്‍ ദ്രാവിഡില്‍ നിന്ന്‍ 2007-ല്‍ ക്യാപ്ടന്‍ പദവി ഏറ്റെടുത്ത ധോനിയുടെ കീഴില്‍ ഇന്ത്യന്‍ ടീം 2007-ല്‍ ടി20 ലോകകപ്പ്, 2010-ല്‍ ഏഷ്യാ കപ്പ്, 2011-ല്‍ ഏകദിന ലോകകപ്പ്, 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടിയിട്ടുണ്ട്. ഐ.സി.സിയുടെ മൂന്ന്‍ ലോകകിരീടങ്ങളും നേടുന്ന ആദ്യ ക്യാപ്ടനാണ് ധോണി.