കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എന്‍.കെ.പ്രേമചന്ദ്രന് ആർ.എസ്.പിയുടെ ഔദ്യോഗിക ചിഹ്നമായ മൺവെട്ടിയും മൺകോരിയും തന്നെ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാം. ഇതു സംബന്ധിച്ച് എല്‍.ഡി.എഫ് നല്കിയ പരാതി വരണാധികാരിയായ ജില്ലാ കളക്ടര്‍ തള്ളി. പ്രേമചന്ദ്രൻ ആ ചിഹ്നം ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് ആർ.എസ്.പിയുടെ ബംഗാൾ ഘടകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ആര്.എസ്.പി എല്‍.ഡി.എഫ് വിട്ടത്. തുടര്‍ന്ന് കൊല്ലത്ത് എല്‍.ഡി.എഫിനെതിരെ എന്‍.കെ പ്രേമചന്ദ്രന് മത്സരിക്കുമെന്നും ആര്.എസ്.പി പ്രഖ്യാപിക്കുകയായിരുന്നു. ഇടതുമുന്നണി വിട്ട് ആർ.എസ്.പി യു.ഡി.എഫിലേക്ക് പോയ സാഹചര്യത്തിൽ പ്രേമചന്ദ്രന് ചിഹ്നം അനുവദിക്കരുതെന്ന് എൽ.ഡി.എഫ് ആവശ്യപ്പെടുകയായിരുന്നു.