Skip to main content
ന്യൂഡല്‍ഹി

coal scamകേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ 60 എണ്ണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് സി.ബി.ഐ. അഴിമതി സംബന്ധിച്ച് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന തദ്സ്ഥിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെടുതിയിരിക്കുന്നതെന്നു മാധ്യമങ്ങള്‍   പറയുന്നു.

 

 
195 കല്‍ക്കരിപ്പാടം അനുവദിച്ചത് സംബന്ധിച്ചുള്ള അന്വേഷണമാണ് സി.ബി.ഐ നടത്തുന്നത്. ഇതില്‍ 16 കേസുകളിലായാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്. അഴിമതിയില്‍ ഉള്‍പ്പെടുന്ന 60-എണ്ണം നടപടിക്രമങ്ങള്‍ പാലിച്ചാണ് അനുവദിച്ചതെന്നാണ് ഇപ്പോള്‍ സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

സുപ്രീംകോടതിയുടെ നിര്‍ദേശത്തിനനുസരിച്ച് അന്വേഷണത്തിന്‍റെ പരിധിയില്‍ നിന്ന് ഇവയെ  ഒഴിവാക്കിയേക്കും. കേസുകളിലെ കുറ്റപത്രം സമര്‍പ്പിക്കുന്നതും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും സുപ്രീംകോടതി നിര്‍ദേശത്തിനനുസരിച്ചായിരിക്കുമെന്നും സി.ബി.ഐ വ്യക്തമാക്കി. അതേസമയം സ്വകാര്യ കമ്പനികള്‍ക്ക് 2006-നും 2009-നുമിടയ്ക്ക് അനുവദിച്ച, ഇതുവരെ ഖനനാനുമതി നല്‍കിയിട്ടില്ലാത്ത 26 കല്‍ക്കരിപ്പാടങ്ങള്‍ റദ്ദാക്കിയേക്കും. അനുമതി റദ്ദാക്കല്‍ തീരുമാനം ഈയാഴ്ചയുണ്ടാകാനാണ് സാധ്യത.

Tags