Skip to main content
കൊച്ചി

ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ക്രിസ് ഗെയിലിന്റെ (0) വിക്കറ്റാണ് ആദ്യം വീണത്. പുറത്താകാതിരിക്കുന്നതിനായി ക്രീസിലേക്ക് ഡൈവ് ചെയ്ത ഗെയ്‌ലിന് പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന്‍ ജോണ്‍സണ്‍ ചാള്‍സ് (42), മര്‍ലോണ്‍ സാമുവല്‍സ് (24) ലിന്‍ഡ സിമ്മണ്‍സ് (23) ഡിയോ നരൈന്‍(4) എന്നിവരാണ് പുറത്തായത്. സുരേഷ് റെയ്‌നയ്ക്കാണ് സാമുവല്‍സിന്റെയും സിമ്മണ്‍സിന്റെയും ഡിയോ നരൈന്റെയും വിക്കറ്റ്. രാവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി.  

 

ഡ്വെയ്ന്‍ ബ്രാവോയും ദാരണ്‍ ബ്രാവോയുമാണ്‌ ഇപ്പോള്‍ ക്രീസില്‍. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വിന്‍ഡീസ് 37 ഓവറില്‍ 155 റണ്‍സ് എടുത്തിട്ടുണ്ട്. കൊച്ചി ആതിഥ്യം വഹിക്കുന്ന ഒന്‍പതാമത്തെ ഏകദിന മത്സരമാണ് വ്യാഴാഴ്ച നടക്കുന്നത്. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും വിജയം ഇന്ത്യയോടോപ്പമായിരുന്നു.

 

സച്ചിന്‍ വിരമിച്ചതിനു ശേഷം നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് കൊച്ചിയില്‍ നടക്കുന്നത്.

Tags