വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് റണ്‍സ് മാത്രം എടുത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. ഷെയ്ന്‍ ഷില്ലിങ് ഫോര്‍ഡിന്‍റെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സച്ചിന്‍ പുറത്തായത്. 24 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളടക്കം 10 റണ്‍സാണ് സച്ചിന്‍ എടുത്തത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ശിഖര്‍ ധവാന്‍ (23) , മുരളി വിജയ് (26), ചേതേശ്വര്‍ പൂജവാര, സച്ചിന്‍ തെണ്ടുല്‍ക്കര്‍ (10), വിരാട് കോലി (3) എന്നിവരാണ് പുറത്തായത്. ഷെയ്ന്‍ ഷില്ലിംഗ്‌ഫോര്‍ഡിനാണ് നാല് വിക്കറ്റുകള്‍.
ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 31 ഓവറില്‍ 87/5 എന്ന നിലയിലാണ്. കൊല്‍ക്കത്ത ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്‌സ് 234 റണ്‍സിന് അവസാനിച്ചിരുന്നു. സച്ചിന്റെ 199- മത്സരമാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്നത്. സ്വന്തം നാടായ വാങ്കഡെയില്‍ നടക്കുന്ന ഇരുനൂറാം മത്സരത്തിലാണ് സച്ചിന്റെ വിടവാങ്ങലുണ്ടാവുക.
17 റണ്‍സെടുത്ത ചേത്വേശര്‍ പൂജാര പുറത്തായതിന് പിന്നാലെയാണ് സച്ചിന്‍ ക്രീസിലെത്തിയത്. ഈഡനില്‍ സച്ചിന്റെ പതിമൂന്നാം ടെസ്റ്റ് മത്സരമാണ് വെസ്റ്റിഡീസിനെതിരെ നടക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലുമായി മൊത്തം 1358 റണ്‍സാണ് ഈഡനില്‍ സച്ചിന്‍ എടുത്തിട്ടുള്ളത്.