തെഹ്‌റാന്‍: മിതവാദിയായ മതപുരോഹിതന്‍ ഹസന്‍ റൌഹാനി ഇറാന്റെ പുതിയ പ്രസിഡന്റാകും. ആദ്യ റൗണ്ടില്‍ തന്നെ 50.70 ശതമാനം നേടിയാണ് യാഥാസ്ഥിതിക പക്ഷക്കാരായ മറ്റെല്ലാ സ്ഥാനാര്‍ഥികളെയും റൌഹാനി പിന്തള്ളിയത്. എട്ടുവര്‍ഷത്തെ അഹ്മദി നെജാദിന്റെ ഭരണശേഷം ഇറാനിലെ പരിഷ്കരണ വാദികള്‍ക്ക് ഊര്‍ജം പകരുന്നതാണ് വിജയം.
പോള്‍ ചെയ്ത 3,67,04,156 വോട്ടുകളില്‍ റൌഹാനിക്ക് 1,86,13,329 വോട്ട് ലഭിച്ചതായി ഇറാനിലെ ഔദ്യോഗിക പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. പകുതിയിലധികം വോട്ടുനേടിയതോടെ ഏറ്റവും മുന്നില്‍ വരുന്ന രണ്ടുപേര്‍ മത്സരിക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഒഴിവായി.
യാഥാസ്ഥിതിക പക്ഷക്കാരായ സ്ഥാനാര്‍ഥികള്‍ ദയനീയ പരാജയമാണ് നേരിട്ടത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ വിശ്വസ്തനായി കരുതപ്പെടുന്ന സയീദ് ജലീലി 11.46 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തായി. തെഹ്‌റാന്‍ മേയര്‍ മൊഹമ്മദ് ബാഖെര്‍ ഖ്വാലിബഫ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയാണ് റൌഹാനിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. എന്നാല്‍, ഇറാന്റെ ആണവ, വിദേശ നയങ്ങള്‍ അയത്തൊള്ളയുടെ നിയന്ത്രണത്തിലാണ് എന്നുള്ളത് റൌഹാനിയുടെ പരിമിതിയായി മാറാം.