കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. കക്ഷി രാഷ്ട്രീയം വിട്ടു വികസനാധിഷ്ഠിത പ്രായോഗിക രാഷ്ട്രീയത്തിലേക്ക് ആളുകള്‍ ചേക്കേറാന്‍ തുടങ്ങിയില്‍ട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാരുടെ ഒരുപാട് ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തികൊടുക്കേണ്ടി വരും.
കേരളത്തില്‍ ഒരു വോട്ടര്‍ ചോദിക്കാന്‍ സാധ്യതയുള്ള എട്ടു ചോദ്യങ്ങളുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സി കുമാര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ (https://www.facebook.com/shajan.kumar) പോസ്റ്റ് ഇട്ടിരുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റ്
'പഞ്ചായത്തിലെ വികസന സാദ്ധ്യതകള്‍ എന്തൊക്കെ ആണ്? ഉത്തരം തൃപ്തികരമാണെങ്കില്‍ അവര്‍ക്കു തന്നെ വോട്ടുകൊടുക്കുക. കേരളത്തില്‍ KILA (https://www.kila.ac.in/) സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാരുടെ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൊടുക്കാനുള്ള പരിശീലനം കൊടുക്കേണ്ടതാണ്. നവകേരളനിര്‍മ്മിതിക്ക് അത് വളരെ ഉപകാരം ചെയ്യും. #kilatcr #KILA
ആ എട്ട് ചോദ്യങ്ങള്‍
തുടര്‍ന്ന് കില അതിനു മറുപടിയും നല്‍കി. മുകളില്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശത്തിനു സഹായകമായ ഒരു ഓണ്‍ലൈന്‍ പരിശീലനം 16 നവംബറിന് കിലയില്‍ ആരംഭിച്ചു. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കേണ്ട നമ്മുടെ ജനപ്രതിനിധികള്‍ക്ക് ജനസേവനത്തിനും പ്രാദേശിക വികസനത്തുനും വളരെയേറെ പ്രവര്‍ത്തന സാധ്യതകളാണ് ഇന്ന് നിലവിലുള്ളത്. സംശുദ്ധവും കാര്യക്ഷമവുമായ പ്രാദേശിക ഭരണത്തിന് വിവിധ മേഖലകളില്‍ തുറന്നു കിട്ടിയിട്ടുള്ള വിപുലവും വൈവിധ്യമാര്‍ന്നതുമായ അനന്ത സാധ്യതകളെപ്പറ്റി പൊതുജനങ്ങള്‍ക്കും വിശിഷ്യാ നാളത്തെ ജനപ്രതിനിധികളാകുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'നമ്മുടെ ജനപ്രതിനിധികള്‍' എന്ന ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചു കഴിഞ്ഞു. കോഴ്‌സില്‍ ജന പ്രതിനിധികള്‍ ചെയ്യേണ്ട പ്രവര്‍ത്തികളെ കുറിച്ച് വിശദീകരിക്കുന്നു. ഈ വിവരങ്ങളെ ഉപയോഗപ്പെടുത്തി പൊതു ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ ഇത്തരം പ്രസക്തമയ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുകയും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയും ചെയുന്നതാണ് .
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ട്വന്റി 20 കിഴക്കമ്പലം. 2020 ഓടെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്താക്കുക എന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം. 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ കാരണവും ഇതുതന്നെ ആയിരുന്നു. ട്വന്റി 20 കിഴക്കമ്പലം നേടിയെടുത്ത നല്ല കാര്യങ്ങള്‍ ഒരുപക്ഷേ അവരെ വീണ്ടും ഭരണത്തില്‍ എത്തിക്കാന്‍ സഹായിച്ചേക്കാം എന്ന് ആളുകള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്.