കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത് പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നാണ്. എന്നാല്‍ അത് സാധ്യമാണോ. ഒരിക്കലും അത് സാധ്യമാകില്ല എന്നതാണ് സത്യം. പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയും രാജ്യസഭയും പാസാക്കി ഒടുവില്‍ രാഷ്ട്രതി അതില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഇതോടെ ബില്ല് രാജ്യത്തെ നിയമമായി മാറി. അങ്ങനെയിരിക്കെ രാജ്യത്തെ നിയമത്തെ അംഗീകരിക്കില്ല എന്ന തീരുമാനമെടുക്കാന്‍ ഒരു മുഖ്യമന്ത്രിക്ക് ഒരധികാരവുമില്ല. അദ്ദേഹം പറഞ്ഞത് കേരളത്തില്‍ നിന്ന് പൗരത്വ ഭേദഗതി ബില്‍ പ്രകാരം ആര്‍ക്കും പുറത്ത് പോകേണ്ടി വരില്ല എന്നാണ്. അതൊരിക്കലും നടക്കില്ലാത്ത കാര്യമാണ്. കാരണം രാജ്യത്തെ നിയമം നടപ്പിലാക്കാന്‍ ഓരോ സംസ്ഥാനസര്‍ക്കാരുകളും ബാധ്യസ്ഥരാണ്. ചുരുക്കിപ്പറഞ്ഞാല്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാകാത്ത പക്ഷം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ നിയമം ഇന്ത്യയില്‍ നടപ്പിലാവുക തന്നെ ചെയ്യും.
മുഖ്യമന്ത്രി പറഞ്ഞതുപോലെ കേരളത്തില്‍ ഇത് ആരെയെങ്കിലും ബാധിക്കുമോ. മലയാളികളായ ഒരാളെ പോലും ഈ നിയമം ബാധിക്കാനിടയില്ല. മലയാളികളായ ഒരു മുസ്ലീം വിഭാഗത്തില്‍ പെട്ട ഒരാളെയും ഈ നിയമം ബാധിക്കില്ല. പിന്നെ ആരെയാണ് ബാധിക്കുക. അത് കേരളത്തിലെ ഭായിമാരെയാണ് ബാധിക്കുക. കാരണം ഇന്ന് കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ എന്ന് അറിയപ്പെടുന്നവരില്‍ കൂടുതല്‍ പേരും ഇതര രാജ്യത്ത് നിന്നുള്ളവരാണ്. ആതായത് ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയവര്‍. പലകുറ്റകൃത്യങ്ങള്‍ നടത്തി നാടുവിട്ടവരുള്‍പ്പെടെ ഇതിലുണ്ട്. അവരാണ് നമ്മുടെ പെരുമ്പാവൂരും മറ്റും കൂടുതലായുള്ളത്. പുതിയ നിയമപ്രകാരം ഇവര്‍ക്കാണ് കേരളത്തില്‍ പണികിട്ടാന്‍ പോകുന്നത്.