ഇപ്പോള്‍ ടി.വി തുറന്നാലും പത്രമെടുത്താലും സമൂഹമാധ്യമങ്ങള്‍ നോക്കിയാലും പൗരത്വബില്ലിനെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളുമാണ് നടക്കുന്നത്. പക്ഷേ നമ്മളില്‍ പലര്‍ക്കും ഇതുവരെയായും എന്താണ് പൗരത്വബില്ല് എന്നതിനെ കുറിച്ച് വലിയ ധാരണയില്ല. ശരിക്കും ഇനി പൗരത്വ ബില്ല് എന്ന പ്രയോഗം തെറ്റാണ്. കാരണം ഈ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചിരിക്കുകയാണ്. അതിനാല്‍ പൗരത്വ ബില്ല് രാജ്യത്തെ നിയമമായിരിക്കുന്നു. അപ്പോള്‍ സത്യത്തില്‍ എന്താണ് പൗരത്വ ഭേദഗതി നിയമം.