പിണറായി വിജയന്‍ ശബരിമല വിഷയത്തിലെ തന്റെ നിലപാടിന്ന് മഞ്ചേശ്വരത്ത് വ്യക്തമാക്കിയിരിക്കുന്നു. താന്‍ ആചാരസംരക്ഷണത്തിനൊപ്പമാണ്. ശബരിമലയില്‍ ശരിയായ ഹിന്ദുക്കളുടെ വികാരത്തെ താന്‍ സാധൂകരിക്കുന്നെന്നാണ് പിണറായി ഉറക്കെ പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഞ്ചേശ്വരത്തെത്തിയ പിണറായി വിജയന്‍ പ്രതിപക്ഷനേതാവിന്റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം വച്ച് തന്നത് എന്നാണ് ചോദിച്ചത്. ''ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്? അത് നാം തിരിച്ചറിയണം. പ്രതിപക്ഷനേതാവ് ഇപ്പോള്‍ ഈ സ്ഥാനത്തിന് ചേര്‍ന്ന പദമാണോ ഇപ്പോള്‍ പറഞ്ഞത്? കപടഹിന്ദു, എന്നല്ലേ പറഞ്ഞത്? ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച് തന്നിട്ടുണ്ടോ? ഈ പ്രതിപക്ഷനേതാവിന്റെ? ഇവിടെ ശങ്കര്‍ റൈയെപ്പോലൊരു സ്ഥാനാര്‍ത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അല്‍പത്തം എങ്ങനെയാണ് വന്നത്?
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ എല്‍.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥികള്‍ കപട ഹിന്ദുക്കളാണെന്ന പ്രതിപക്ഷ നേതാവാ രേമശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരായാണ് മഖ്യമന്ത്രി ഇവ്വിധം പ്രതികരിച്ചത്.
ഇതില്‍ നിന്ന് ഒരു കാര്യം സുവ്യക്തമാകുന്നത് പിണറായി മഞ്ചേശ്വരത്തെ ഇടുപക്ഷ ജാനാതിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റെയ്‌ക്കൊപ്പമാണെന്നാണ്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവെ ശബരിമല വിഷയത്തില്‍ തന്റെ നിലപാട് പരസ്യമാക്കിയിരിന്നു. ശബരിമലയില്‍ ആചാരാനുഷ്ടാനങ്ങള്‍ നിലനില്‍ക്കണമെന്നും, ശബരിമലയുമായി ബന്ധപ്പെട്ട് തുടര്‍ന്നു വരുന്ന വൃതാനുഷ്ടാനങ്ങള്‍ പാലിക്കുന്നവര്‍ മാത്രം മലയകയറിയാല്‍ മതിയെന്നും, അതി വുരുദ്ധമായി ആര് മലചവിട്ടിയാലും അത് തെറ്റാണെന്നും ശങ്കര്‍റായ് അര്‍ധ ശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരുന്നു. അതായത് ശബരിമല വിഷയത്തില്‍ സി.പി.എമ്മും സര്‍ക്കാരും തുടര്‍ന്നു വന്നിരുന്ന നയത്തിനും സമീപനത്തിനും തീര്‍ത്തും ഘടകവിരുദ്ധ നിലപാടാണ് ശങ്കര്‍ റെയ് സ്വീകരിച്ചത്. അത് വലിയ വിവാദമാക്കാന്‍ മാധ്യമങ്ങല്‍ ശ്രമിച്ചെങ്കിലും സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും തന്നെയുണ്ടായില്ല.
മറ്റാര് ശങ്കര്‍ റെയ്‌യെ തിരുത്തിയില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തുമെന്നാണ് മാധ്യമങ്ങളും മലയാളിയും പ്രതീക്ഷിച്ചിരുന്നത്. കാരണം ശബരിമല യുവതീ പ്രവേശനത്തെ ചെറുതായിപോലും എതിര്‍ത്ത സ്വന്തം പാര്‍ട്ടിയിലുള്ളവരെ കടന്നാക്രമിച്ച പിണറായി വിജയനെ നമ്മളാരും മറന്നിട്ടുണ്ടാകില്ല. ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍ ഒരു ഉദാഹരണം.
എന്നാല്‍ പ്രതിപക്ഷ നേതാവിനുള്ള മറുപടിയിലൂടെ ശങ്കര്‍ റെയ് യെതിരുത്താന്‍ തയ്യാറാല്ലെന്ന് മാത്രമല്ല തന്റെ പരസ്യമാമയ പിന്തുണ അറിയിക്കുകകൂടി ചെയ്തിരിക്കുകയാണ് പിണറായി. അതായത് ശബരിമല വിഷയത്തില്‍ താന്‍ ഹിന്ദുക്കളുടെ വികാരത്തെ പിന്തുണയ്ക്കുന്നു എന്നാണ് പിണറായി പറയാതെ പറഞ്ഞരിക്കുന്നത്. അതായത് ശബരിമല വിഷയത്തില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന തന്റെ ഇരട്ടച്ചങ്കിന്റെ ബലമുള്ള നിലപാടില്‍ പിണറായി മലക്കം മറിഞ്ഞിരിക്കുന്നു.