രോഗ നിര്‍ണയത്തിന്റെ കാര്യത്തില്‍ ചൈനയിലെ ഏറ്റവും പ്രഗല്‍ഭരായ 15 ഡോക്ടര്‍മാരെ കടത്തിവെട്ടി കൃത്രിമ ബുദ്ധി (artificial intelligence) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രമായ ബയോമൈന്റ്. ബ്രെയിന്‍ ട്യൂമര്‍ കണ്ടുപിടിക്കുന്നതിലാണ് ഡോക്ടര്‍മാരും ബയോമൈന്റും തമ്മില്‍ ഏറ്റുമുട്ടിയത്.
രോഗ നിര്‍ണയത്തിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ 66 ശതമാനം കൃത്യതയാണ് പുലര്‍ത്തിയതെങ്കില്‍ ബയോമൈന്റ് 86 ശതമാനം കൃത്യതയോടെയാണ് രോഗം കണ്ടെത്തിയത്. മാത്രമല്ല 225 കേസുകള്‍ പരിശോധിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ 30 മിനിറ്റ് സമയമെടുത്തപ്പോള്‍ ബയോമൈന്റിന് വെറും 15 മിനിറ്റാണ് വേണ്ടിവന്നത്.