Skip to main content
Ad Image

ഇന്ത്യന്‍ എസ്.യു.വി വിപണയുടെ തുടക്കാരന്‍ ടാറ്റയുടെ സിയറ തിരിച്ചു വരുന്നു. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സിയറയുടെ ഇലക്ട്രിക് പതിപ്പിന്റെ കണ്‍സപ്റ്റ് ടാറ്റ അവതരിപ്പിച്ചു. 1991 ല്‍ പുറത്തിറങ്ങിയ സിയറയെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനാണ് ഇലക്ടിക് പതിപ്പിന് ടാറ്റ നല്‍കിയിരിക്കുന്നത്. 

ആള്‍ട്രോസിന്റെ അതേ പ്‌ളാറ്റ്‌ഫോമിലാണ് സിയറയും നിര്‍മ്മിക്കുന്നതെന്നാണ് വിവരം. പഴയ സിയറയിലെ മുന്ന് ഡോര്‍ രീതി തന്നെയാണ് ടാറ്റ കണ്‍സെപ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഡോറുകള്‍ മുന്‍പിലും മൂന്നാമത്തേത് വാഹനത്തന്റെ ഇടതുവശത്തായി സ്ലൈഡിംഗ് രീതിയില്‍. എന്നല്‍ എന്ന് വാഹനമ വിപണിയിലെത്തുമെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല.

Ad Image