ഇലോണ്‍ മസ്‌കിന്റെ ടെസ്ല കാര്‍ കമ്പനിയിലെ മൂന്നു ശതമാനം ഓഹരികള്‍ ജപ്പാന്‍ കാര്‍നിര്‍മ്മാതാക്കളായ ടെസ്ല വിറ്റഴിച്ചു. ഓഹരി വിറ്റഴിക്കല്‍ ഒരു സ്വാഭാവിക നടപടി മാത്രമാണെന്നാണ് ടയോട്ട അറിയിച്ചിട്ടുള്ളത്. എന്നാല്‍ ടയോട്ട സ്വന്തം നിലയില്‍ ഇലകട്രിക് കാര്‍നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചതിന്റെ ഭാഗമായാണ് ഈ നടപടി. ഇലോണ്‍ മസ്‌കിന്റെ കാര്‍ കമ്പനിയുമായി ചേര്‍ന്ന് സംയുക്തമായി ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലാണ് ടയോട്ട് ടെസ്ലയില്‍ അമ്പത് ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ ഓഹരി നിക്ഷേപം നടത്തിയിരുന്നത്.
സ്വന്തമായുള്ള ഗവേഷണ സംരഭത്തിലൂടെ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ നവമ്പറില്‍ ടയോട്ട ഇലക്ട്രിക് കാര്‍നിര്‍മ്മാണത്തിനായി പുതിയൊരു ഡിവിഷന്‍ സൃഷ്ടിക്കുകയും അതിനൊരു പ്രസിഡണ്ടിനെ നിയമിക്കുകയും ചെയ്തു.
