മുംബൈ
കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) അധ്യക്ഷനും ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ ടി.സി മാത്യുവിനെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി നിയമിച്ചു. ചൊവ്വാഴ്ച നടന്ന ബി.സി.സി.ഐ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ബി.സി.സി.ഐ ഫിനാന്‍സ് കമ്മിറ്റിയിലും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിലും അംഗമാണ് ടി.സി മാത്യു. 2004-ല്‍ ശ്രിലങ്കന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റേയും 2007-ല്‍ സിംബാബ്വേ-കെനിയ പര്യടനത്തിലും 2010-ലെ ഇംഗ്ലണ്ട് പര്യടനത്തിലും ഇന്ത്യ എ ടീമുകളുടേയും മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2005 മുതല്‍ കഴിഞ്ഞ ജൂണ്‍ വരെ കെ.സി.എ സെക്രട്ടറിയായിരുന്ന ടി.സി മാത്യു തുടര്‍ന്നു അധ്യക്ഷനായി ചുമതലയേറ്റു.