Skip to main content
Ad Image
Thiruvananthapuram

സംസ്ഥാനത്തെ കോളജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്‍. കോളജുകളിലെ അക്രമങ്ങളെക്കുറിച്ച് നിയോഗിച്ച ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ കമ്മീഷന്‍റേതാണ് കണ്ടെത്തല്‍.

യൂണിവേഴ്സിറ്റി കോളജിന് സമാനമായ ഇടിമുറികള്‍ മറ്റു കോളജുകളിലും ഉണ്ടെന്നും കലാലയങ്ങളിലെ അക്രമങ്ങളിലെ പ്രതിസ്ഥാനത്ത് രാഷ്ട്രീയ നേതൃത്വമെന്നും കമ്മീഷന്‍ കണ്ടെത്തുന്നു.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ജനകീയ കമ്മീഷനെ നിയോഗിച്ചത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിന്‍റെ പശ്ചാതലത്തിലായിരുന്നു നിയമനം. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റു സംഘടനകള്‍ എന്നിവയില്‍ നിന്നടക്കം കമ്മീഷന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

Ad Image