റെക്കോര്‍ഡുകള്‍ തകര്‍ത്ത് ലൂസിഫര്‍ ട്രെയിലര്‍; യുടൂബ് വ്യൂസ് 30 ലക്ഷം പിന്നിട്ടു

Glint Desk
Thu, 21-03-2019 07:11:16 PM ;

lucifer

പുറത്തിറങ്ങി 20 മണിക്കൂര്‍ പിന്നിടുമ്പോള്‍ ലൂസിഫറിന്റെ ട്രെയിലര്‍ കണ്ടത് 30 ലക്ഷത്തിലധികം ആളുകള്‍. ഇതോടെ ഏറ്റവും വേഗത്തില്‍ 20 ലക്ഷം വ്യൂസ് നേടുന്ന ആദ്യ മലയാള ട്രെയിലര്‍ എന്ന റെക്കോര്‍ഡ് ലൂസിഫര്‍ സ്വന്തമാക്കി. യുടൂബില്‍ ട്രെന്‍ഡിങ്ങിലും  ലൂസിഫറിന്റെ ട്രെയിലര്‍ ഒന്നാമതാണ്.

 

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. നായിക മഞ്ജു വാര്യരും. ചിത്രമൊരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

 

മുരളി ഗോപിയുടേതാണ് തിരക്കഥ. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത തുടങ്ങിയ വലിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളിലെത്തും.

 

Tags: