Skip to main content

 

കൊറോണ വൈറസ് ഭീതിയിലാണ് ലോകമിപ്പോള്‍. ആദ്യം ചൈനയില്‍ സ്ഥിരീകരിച്ച കൊറോണ ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് ഇരുപത് രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതും. കൊറോണ ഒരു മനുഷ്യ നിര്‍മ്മിത വൈറസ് ആണെന്ന തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ചൈനയുടെ ജൈവായുധമാണ് കൊറോണ എന്ന് വാഷിങ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാഹചര്യങ്ങള്‍ വച്ച് നോക്കുകയാണെങ്കില്‍ ഈ റിപ്പോര്‍ട്ട് വിശ്വസിക്കാതിരിക്കാന്‍ തരമില്ല. കാരണം ചൈനയിലെ ഏറ്റവും വലിയ വൈറോളജി ലാബ് സ്ഥിതി ചെയ്യുന്നത് വുഹാന്‍ നഗരത്തിലാണ്. ഈ നഗരത്തിലാണ് കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നിപ്പോള്‍ വുഹാനില്‍ നൂറ് കണക്കിന് പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വുഹാനിലെ അത്യാധുനിക വൈറോളജി ലാബിലാണ് കൊറോണ വൈറസ് നിര്‍മ്മിച്ചെടുത്തത് എന്ന ആരോപണത്തിന് ശക്തിവരുന്നത്.

മാത്രമല്ല ഇതിനിടെ അധികമാരും ശ്രദ്ധിക്കാതെ പോയ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്ത വന്നിരുന്നു. ചൈനയില്‍ പത്ത് ദിവസം കൊണ്ട് വലിയ ആശുപത്രി നിര്‍മ്മിക്കുന്നു എന്ന്. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും പുറത്ത് വരികയുണ്ടായി. ആ വാര്‍ത്തയെ ചൈനയുടെ മികവായിട്ടാണ് എല്ലാ മാധ്യമങ്ങളും കൈകാര്യം ചെയ്തത്. പക്ഷേ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചൈന അടിയന്തരമായി ആശുപത്രി നിര്‍മ്മിച്ചത് കോറോണ വൈറസ് ബാധിതരെ താമസിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ്. സാമാന്യ യുക്തിയില്‍ ചിന്തിച്ചാല്‍ പോലും അത് ശരിയാകാനാണ് വഴി. കാരണം ഇത്രയും വികസിത രാജ്യമായ ചൈനയില്‍ എന്തുകൊണ്ട് ഇത്ര പെട്ടെന്ന് ഒരു വലിയ ആശുപത്രിയുടെ ആവശ്യം വന്നു.

എന്തായാലും കുറേ നാളുകളായുള്ള ചൈനയുടെ പ്രവര്‍ത്തന രീതി അത്ര സുതാര്യല്ല. അമേരിക്കയാണ് ചൈനയുടെ എല്ലാക്കാലത്തെയും മുഖ്യ എതിരാളി. ഇന്നിപ്പോള്‍ അമേരിക്കയോട് കിടപിടിക്കുന്ന ശക്തിയായി ചൈന വളര്‍ന്നിരിക്കുന്നു. സൈനിക പരമായും സാമ്പത്തിക പരമായും. എങ്കിലും ലോക രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്കയ്ക്കുള്ള മേധാവിത്വം ഇപ്പോഴും തുടരുകയാണ്. ഈ മേധാവിത്വം ചൈനയെ കാര്യമായി തന്നെ അലോസരപ്പെടുത്തുന്നുമുണ്ട്. പക്ഷേ എന്തൊക്കെയാണെങ്കിലും അമേരിക്കയുടെ പ്രവര്‍ത്തനങ്ങളും നടപടികളും മറ്റും ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ സുതാര്യമാണ്. മാധ്യമ സ്വാതന്ത്രവും മതസ്വാതന്ത്രവും എല്ലാം അനുവദിക്കുന്ന രാജ്യമാണ് അമേരിക്ക. എന്നാല്‍ ചൈനയാകട്ടെ ഈ സ്വതന്ത്രങ്ങളൊന്നും പൗരന്മാര്‍ക്ക് അനുവദിക്കുന്നില്ല. എന്തിന് ഇന്ന് ലോകത്തെല്ലായിടത്തും പൊതുവായി ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളെല്ലാം ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്. യുടൂബ്, ഫെയ്സ് ബുക്ക്, വാട്സാപ്പ്, തുടങ്ങി ഗൂഗിള്‍ മാപ്പ് വരെ. ഇതിനൊക്കെ പകരം സ്വന്തം ആപ്പുകളും സംവിധാനങ്ങളുമാണ് ചൈന ഉപയോഗിക്കുന്നത്. ഇത്തരം പ്രവര്‍ത്തികളെല്ലാം ചൈനയെ കൂടുതല്‍ നിഗൂഢമാക്കുന്നു.

ഇതിനിടെയാണ് ജൈവായുധ പ്രയോഗം എന്ന ആരോപണം ചൈനയ്ക്ക് മേല്‍ വീഴുന്നത്. മാനവരാശിയെ തകര്‍ക്കാന്‍ പോന്ന മാരക രോഗാണുക്കളാണ് ജൈവായുധങ്ങളില്‍ ഉപയോഗിക്കുന്നത്. ഇതിന് മുമ്പും ചൈനയ്ക്കെതിരെ ജൈവായുധം നിര്‍മ്മിച്ചെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 1980 ലും 2002 ലും. എന്നാല്‍ അന്നൊക്കെ  ചൈനയത് നിഷേധിച്ചു. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇന്നത്തെ സാഹചര്യം. അമേരിക്കയെ വെട്ടി ലോകത്തിന്റെ നിയന്ത്രണം തങ്ങളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന രാജ്യമാണ് ഇന്ന് ചൈന. സൈനിക പരമായ നീക്കത്തിലൂടെ അത് സാധ്യമാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ചൈനയ്ക്ക് നന്നായി അറിയാം. അവിടെയാണ് ജൈവായുധമെന്ന മാരക യുദ്ധതന്ത്രം ചൈനയ്ക്ക് മേല്‍ ആരോപിക്കപ്പെടുന്നത്.