മൂക്കുത്തി അമ്മനായി നയന്‍താര; ചിത്രങ്ങള്‍ വൈറല്‍

Glint desk
Fri, 05-06-2020 12:07:37 PM ;

നയന്‍താര ദേവി വേഷത്തിലെത്തുന്ന ചിത്രമാണ് മൂക്കുത്തി അമ്മന്‍. ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇവര്‍ തന്നെയാണ്. ബാലാജിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ദേവി വേഷത്തിലുള്ള നയന്‍താരയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യില്ലെന്നും ലോക്ക്ഡൗണിന് ശേഷം ചിത്രം തീയേറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നും ബാലാജി വ്യക്തമാക്കി.  

ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. മൗലി, ഉര്‍വശി, സ്മൃതി വെങ്കട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഈശാരി ഗണേഷാണ് നിര്‍മ്മാണം. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മല്‍സ്യമാംസാധികള്‍ ഉപേക്ഷിച്ചിരുന്നു.

 

Tags: