സൂപ്പര്‍ താരങ്ങളും മക്കളും ഒരേ ഫ്രെയിമില്‍: ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി 'ഇളംപൂവേ' ലിറിക്കല്‍ വീഡിയോ

Glint Desk
Mon, 20-01-2020 05:16:41 PM ;

ജയസൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് അന്വേഷണം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഇളംപൂവേ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. മലയാളം-തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളായ അച്ചന്മാരെയും മക്കളെയും ഒന്നിച്ച് അവതരിപ്പിച്ചാണ് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

മമ്മൂട്ടി-ദുല്‍ഖര്‍, മോഹന്‍ലാല്‍- പ്രണവ് മോഹന്‍ലാല്‍, സുകുമാരന്‍-ഇന്ദ്രജിത്ത്, സുരേഷ്‌ഗോപി-ഗോകുല്‍, ജയറാം-കാളിദാസ്, പൃഥ്വിരാജ്-അലംകൃത,കുഞ്ചാക്കോ ബോബന്‍-ഇസഹാക്ക്, വിക്രം-ദ്രുവ് വിക്രം തുടങ്ങിയവരാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ പുറത്തിറങ്ങി അധികം വൈകാതെ തന്നെ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു. 

ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലില്ലി എന്ന ചിത്രത്തിന് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം.

 

Tags: