Skip to main content
Ad Image

MAMMOOTTY SELFIE

താരങ്ങള്‍ ഒന്നിച്ചുള്ള ഒരു ഫോട്ടോ വന്നാല്‍ ആരാധകര്‍ക്ക് അതൊരു ആഘോഷമാണ്. ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണിമുകുന്ദന്‍, സിദ്ദിഖ്, ദിലീപ് എന്നിവര്‍ ഒന്നിച്ചുള്ള സെല്‍ഫിയാണ് അത്. സെല്‍ഫി പകര്‍ത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്. 

സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങിത്തരും, പക്ഷേ ഉറ്റ സുഹൃത്തുക്കള്‍ നിങ്ങളുടെ ഭക്ഷണവും കഴിക്കും എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

എന്തായാലും താരങ്ങള്‍ ഒന്നിച്ചുള്ള ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

 

Ad Image