മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ഫെയ്സ്ബുക്കിലൂടെ ടീസര്‍ റിലീസ് ചെയ്തത്. ചിത്രം ഒരു മികച്ച പൊളിറ്റിക്കല്‍ ത്രല്ലറാകുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ നേതാവായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.