ഒടിയനിറങ്ങും മുമ്പേ ഒടിവിദ്യകള്‍

Glint Staff
Thu, 13-12-2018 12:59:05 PM ;

odiyan

തിയേറ്ററിലെത്തും മുമ്പേ ഒടിയന്‍ നൂറ് കോടി നേടി എന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വെളിപ്പെടുത്തല്‍ സിനിമാ മേഖലയില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കുന്നു. സിനിമ കോടികള്‍ നേടിയെന്ന് ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നത് തന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് എന്നാണ് ഒരുവിഭാഗം നിര്‍മാതാക്കള്‍ പറയുന്നത്.

 

നൂറ് കോടി ക്ലബ്ബിലെത്തിയെന്ന് പറയുന്നത് തീര്‍ത്തും അവാസ്തവമായ കാര്യമാണ്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച മോഹന്‍ലാലിന്റെ വമ്പന്‍ ഹിറ്റ് ചിത്രമായ പുലിമുരുകന്‍ പോലും നൂറ് കോടി നേടിയിട്ടില്ലെന്നും,എന്നാല്‍ അദ്ദേഹം തന്നെ നിര്‍മിച്ച രാമലീലയാണ്  കൂടുതല്‍ കളക്ഷനുണ്ടാക്കിയതെന്നും ചില നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

 

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം 1000 കോടി ബഡ്ജറ്റില്‍ സിനിമയാക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് അനിശ്ചിതത്വത്തില്‍ തുടരുകയാണ്. സിനിമ അനന്തമായി നീളുന്നതിനെ തുടര്‍ന്ന് എം.ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ ആദ്യം സിനിമ നിര്‍മ്മിക്കാന്‍ രംഗത്ത് വന്ന പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടി പിന്‍മാറിയെന്ന് വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഒടിയന്‍ കോടികള്‍ നേടിയെന്ന് പറഞ്ഞ് തന്റെ അടുത്ത ബിഗ് ബജറ്റ് സിനിമയിലേക്കായി പണമിറക്കാന്‍ ആളെ കണ്ടെത്താനാണ് ശ്രീകുമാര്‍ മേനോന്‍ ശ്രമിക്കുന്നതെന്നും നിര്‍മാതാക്കളില്‍ ചിലര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ നിര്‍മാതാവായ സുരേഷ് കുമാര്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദ രേഖ പുറത്ത് വന്നിട്ടുണ്ട്‌.

 

സുരേഷ് കുമാര്‍ നടത്തിയ സംഭാഷണം

 

Tags: