Skip to main content
Ad Image

mohanlal-movie-release

മഞ്ജു വാര്യര്‍ ചിത്രം 'മോഹന്‍ലാല്‍'ന്റെ റിലീസിംഗ് തീയതിക്ക് മാറ്റമുണ്ടാകില്ല. ചിത്രത്തിന്റെ കഥ സംബന്ധിച്ചുണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് കലവൂര്‍ രവി കുമാര്‍ അറിയിച്ചു.

 

'മോഹന്‍ലാലി'ന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ കഥയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി നല്‍കുമെന്ന് കലവൂര്‍ രവികുമാര്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും തീരുമാനമായാല്‍ ഇന്നു തന്നെ കേസ് പിന്‍വലിക്കുമെന്നും കലവൂര്‍ രവികുമാറിന്റെ അഭിഭാഷകന്‍ അറിയിച്ചു.

 

സാജിദ് യാഹിയ കഥയെഴുതി സംവിധാനം ചെയ്ത 'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ റിലീസ് തൃശൂര്‍ ജില്ലാ കോടതിയാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. 'മോഹന്‍ലാലി'ന്റെ കഥ തന്റെ 'മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരത്തെ ആഥാരമാക്കിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കലവൂര്‍ രവികുമാര്‍ കോടതിയെ സമീപിച്ചത്.

 

Ad Image